അപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിലെത്തും, അപ്പീൽ നൽകും 

അപ്പീൽ നൽകാതെ ജയിലിൽ പോകാനായിരുന്നു രാഹുലിന്റെ തീരുമാനം. പാർട്ടി നിയമ സെൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ
രാഹുല്‍ ഗാന്ധി, ഫയല്‍ ചിത്രം/ പിടിഐ

ന്യൂഡൽഹി: അപകീർത്തി കേസിൽ രണ്ടുവർഷം തടവിനു ശിക്ഷിച്ച വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. രാഹുൽ കോടതിയിൽ നേരിട്ടെത്തി വിധിയിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെടും. മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാർ രാഹുലിനൊപ്പമുണ്ടാകും എന്നാണ് വിവരം. 

മോദി പേരുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് ശിക്ഷ വിധിച്ചത്. പിന്നാലെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീൽ നൽകാതെ ജയിലിൽ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാർട്ടി നിയമ സെൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. 

കർണാടകയിലെ കോലാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുറാലിക്കിടെ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് വിവാദമായത്. ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി സിജെഎം കോടതിയിൽ നൽകിയ പരാതിയിലാണ് ശിക്ഷ വിധിച്ചത്. പട്നയിൽ ബിജെപി നേതാവ് സുശീൽകുമാർ മോദി നൽകിയ സമാനകേസിൽ ഏപ്രിൽ 12-ന് ഹാജരായി മൊഴി നൽകണമെന്നാവശ്യപ്പെട്ടും രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ബിഹാറിലെ കത്യാറിലും കേസ് ഉണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com