ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ക്രൈസ്‌തവ ദേവാലയം സന്ദർശിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2023 06:48 AM |
Last Updated: 09th April 2023 10:45 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: ഈസ്റ്റർ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ഗോൾഡഖാന പള്ളി സന്ദർശിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് സന്ദർശനം. ഇത് ആദ്യമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു ക്രൈസ്‌വ ദേവാലയം സന്ദർശിക്കുന്നത്. മലയാളികളായ പുരോഹിതരടക്കം പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കും.
ഡൽഹിയിലെ ഗോൾഡഖാന പള്ളിയും ഹോസ്ഗാസ് പള്ളിയുമായിരുന്നു പരിഗണനയിൽ. ഇതിൽ നിന്നാണ് ഗോൾഡഖാന പള്ളി തെരഞ്ഞെടുത്തത്. പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും ഗോൾഡഖാന പള്ളിയിലേക്കുള്ള ദൂരം, ചരിത്ര പ്രാധാന്യം എന്നിവ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം. ക്രൈസ്‌ത്രവരുമായി ബിജെപി അടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് ഇത്തരത്തിലൊരു അപ്രതീക്ഷിത നീക്കം. പ്രാഥമിക സുരക്ഷാ പരിശോധനകൾ എല്ലാം പൂർത്തിയായി.
ചടങ്ങിൽ മലങ്കര ഓർത്തിഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കത്തോലിക്ക ബാവയും ഫരീദാബാദ് രൂപത അധ്യക്ഷൻ മാർ കുര്യാകോസും പങ്കെടുക്കും. ഈ ആഴ്ച ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രീതിയൻ കത്തോലിക്ക ബാവയുടെ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വാഹനം കശ്മീരില്‍ അപകടത്തില്‍പ്പെട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ