"ഇന്ത്യ ഇടപെടണം", മോദിയോട് കീവ് സന്ദർശിക്കണമെന്ന് യുക്രൈൻ വിദേശകാര്യ സഹമന്ത്രി

റഷ്യ -യുക്രൈൻ സംഘർഷത്തിന് അറുതിവരുത്താൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് എമൈൻ ജാപറോവ
എമൈൻ ജാപറോവ/ ചിത്രം: പിടിഐ
എമൈൻ ജാപറോവ/ ചിത്രം: പിടിഐ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കീവ് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ വിദേശകാര്യ സഹമന്ത്രി എമൈൻ ജാപറോവ. റഷ്യ -യുക്രൈൻ സംഘർഷത്തിന് അറുതിവരുത്താൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് എമൈൻ  ആവശ്യമുന്നയിച്ചത്. 

'വലിയ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന്റെ ആദ്യപടി ചർച്ചകൾ സജീവമാക്കുക എന്നതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിക്കാൻ യുക്രൈൻ പ്രസിഡന്റ് ആഗ്രഹിക്കുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു', ജാപറോവ പറഞ്ഞു. 

ഇന്ധനവും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നതിൽ ഇന്ത്യ പ്രായോഗിക സമീപനമാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ ജാപറോവ പക്ഷെ റഷ്യയെ ആശ്രയിക്കുന്നത് ജാഗ്രതയോടെ വേണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ച സാഹചര്യത്തിലാണ് ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com