"കർഷകരുടെ ആൺമക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് 2 ലക്ഷം രൂപ"; തെരഞ്ഞെടുപ്പ് വാ​ഗ്ദാനം 

കർണാടകയിലെ കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് പ്രഖ്യാപനം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ബം​ഗളൂരു: കർഷകരുടെ ആൺമക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് രണ്ടു ലക്ഷം രൂപ വാഗ്ദാനവുമായി ജെ ഡി എസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കർണാടകയിലെ കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് പ്രഖ്യാപനം.

കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയ്യാറാകുന്നില്ലെന്ന പരാതിയുണ്ട്. ജെഡിഎസ് സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് കർഷകരുടെ ആൺമക്കളെ വിവാഹം ചെയ്യുന്ന പെൺകുട്ടികൾക്ക് 2 ലക്ഷം രൂപ വീതം നൽകും, കുമാരസ്വാമി പറഞ്ഞു. ആൺകുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടിയുള്ള പദ്ധതികളിലൊന്നാകുമിതെന്നാണ് അദ്ദേഹം പറഞ്ഞത്. 

അടുത്ത മാസം 10നാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് ഫലപ്രഖ്യാപനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com