സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ഏപ്രില്‍ 30ന് കൊല്ലുമെന്ന് 'റോക്കി ഭായ്', അന്വേഷണം

ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി
സല്‍മാന്‍ ഖാന്‍/ചിത്രം: ഫെയ്സ്ബുക്ക്
സല്‍മാന്‍ ഖാന്‍/ചിത്രം: ഫെയ്സ്ബുക്ക്

മുംബൈ:  ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി. ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്.

മുംബൈ പൊലീസിനാണ് ഭീഷണി കോള്‍ ലഭിച്ചത്. റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പൊലീസ് കണ്‍ട്രോള്‍ റൂമിന് ഇന്നലെയാണ് കോള്‍ ലഭിച്ചത്. 

രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. കഴിഞ്ഞമാസവും സമാനമായ നിലയില്‍ സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 

ഇ-മെയില്‍ മുഖേനയാണ് അന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അടുത്തിടെ സുരക്ഷയുടെ ഭാഗമായി സല്‍മാന്‍ ഖാന്‍ ബുളറ്റ്പ്രൂഫ് എസ് യുവി വാങ്ങിയിരുന്നു.  ലോറന്‍സ് ബിഷ്‌നോയി അടക്കമുള്ളവരുടെ ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് വാഹനം മാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com