'കരിയര്‍ അടിപൊളിയാക്കണം', വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ വച്ച് ബോര്‍ഡിങ് പാസ് പരസ്പരം മാറി; യാത്രക്കാര്‍ എത്തിയത് വ്യത്യസ്ത രാജ്യങ്ങളില്‍; അറസ്റ്റ് 

മുംബൈ വിമാനത്താവളത്തില്‍ ബോര്‍ഡിങ് പാസുകളും പാസ്‌പോര്‍ട്ടുകളും പരസ്പരം മാറ്റി വ്യത്യസ്ത രാജ്യങ്ങളില്‍ എത്തിയ കേസില്‍ രണ്ടു രാജ്യാന്തര യാത്രക്കാര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ബോര്‍ഡിങ് പാസുകളും പാസ്‌പോര്‍ട്ടുകളും പരസ്പരം മാറ്റി വ്യത്യസ്ത രാജ്യങ്ങളില്‍ എത്തിയ കേസില്‍ രണ്ടു രാജ്യാന്തര യാത്രക്കാര്‍ അറസ്റ്റില്‍. മുംബൈ ഛത്രപത്രി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ വച്ചാണ് ഇരുവരും ബോര്‍ഡിങ് പാസുകള്‍ പരസ്പരം മാറിയത്. കേസില്‍ ശ്രീലങ്കന്‍ സ്വദേശിയെയും ജര്‍മ്മന്‍ സ്വദേശിയെയുമാണ് അറസ്റ്റ് ചെയ്തത്.

22കാരനായ ശ്രീലങ്കന്‍ പൗരന്‍ 36കാരനായ ജര്‍മ്മന്‍ യുവാവിന്റെ പാസ്‌പോര്‍ട്ടുമായി ലണ്ടനിലേക്കാണ് പറന്നത്. ജര്‍മ്മന്‍ പൗരന്‍ കഠ്മണ്ഡുവിലേക്കും. യുകെയില്‍ വച്ചാണ് ശ്രീലങ്കന്‍ പൗരനെ പിടികൂടിയത്. തുടര്‍ന്ന് മുംബൈയിലേക്ക് നാടുകടത്തി. മെച്ചപ്പെട്ട കരിയര്‍ സ്വപ്‌നം കണ്ടാണ് യുകെയിലേക്ക് പോയത് എന്നാണ് ശ്രീലങ്കന്‍ പൗരന്‍ പൊലീസിനോട് പറഞ്ഞത്.

കഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ച ജര്‍മ്മന്‍ യുവാവിനെയും പിടികൂടി. കഠ്മണ്ഡുവിലേക്കുള്ള ബോര്‍ഡിങ് പാസുമായാണ് ജര്‍മ്മന്‍ സ്വദേശി വിമാനത്തില്‍ കയറിയത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ വച്ചാണ് ഇരുവരും പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. രണ്ടു യാത്രക്കാരെയും ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. 

ശ്രീലങ്കന്‍ സ്വദേശിയുടെ പാസ്‌പോര്‍ട്ടില്‍ പതിപ്പിച്ചിരുന്ന ഡിപ്പാര്‍ച്ചര്‍ സ്റ്റാമ്പ് വ്യാജമാണെന്ന വിമാന കമ്പനി ജീവനക്കാരന്റെ സംശയമാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്. പാസ്‌പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ സ്റ്റാമ്പ് നമ്പറും വ്യത്യസ്തമായിരുന്നു. ഇതും സംശയം ബലപ്പെടുത്തിയതായി അധികൃതര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com