നരോദ ​ഗാം കൂട്ടക്കൊല; മുഴുവൻ പ്രതികളെയും വെറുതെവിട്ടു

2002ലെ ​ഗുജറാത്ത് കലാപത്തിലെ നരോദ ​ഗാം കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
മായ കൊട്നാനി/ഫയൽ
മായ കൊട്നാനി/ഫയൽ

അഹമ്മദബാദ്:​ 2002ലെ ​ഗുജറാത്ത് കലാപത്തിലെ നരോദ ​ഗാം കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. അഹമ്മദബാദ് സ്പെഷ്യൽ കോടതിയുടേതാണ് നടപടി. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതികളെ വെറുതെവിട്ടത്. 11പേരാണ് ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത്. 

​ഗോദ്ര ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നരോദയിൽ ആക്രമണം നടന്നത്. ബിജെപി നേതാവും ​ഗുജറാത്ത് മുൻ മന്ത്രിയുമായ മായ കൊട്നാനി, ബജ്റം​ഗ് ദൾ നേതാവ് ബാബു ബദജ്റം​ഗി എന്നിവർ ഉൾപ്പെടെ 86 പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ 18പേർ വിചാരണ കാലയളവിൽ മരിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ  അപകട നഷ്ടപരിഹാരത്തിന് ആശ്രിതർക്കും അർഹത; അനന്തരാവകാശി ആവണമെന്നില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com