നിരാഹാര സമരം കഴിഞ്ഞിട്ട് രണ്ടാഴ്ച; ഒന്നും നടന്നില്ല; വീണ്ടും വിമർശനവുമായി സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന് എതിരായ വിമശർശനം വീണ്ടും കടുപ്പിച്ച് സച്ചിൻ പൈലറ്റ്
സച്ചിന്‍ പൈലറ്റ്/ പിടിഐ
സച്ചിന്‍ പൈലറ്റ്/ പിടിഐ

ജയ്പുർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന് എതിരായ വിമശർശനം വീണ്ടും കടുപ്പിച്ച് സച്ചിൻ പൈലറ്റ്.  മുൻ ബിജെപി സർക്കാരിന് എതിരായ അഴിമതി ആരോപണങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് താൻ നിരാഹാര സമരം നടത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം വിമർശിച്ചു. 

നിരഹാരാ സമരം നടത്തിയത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. മുൻ സർക്കാരിന്റെ അഴിമതികൾക്ക് എതിരെ നടപടിയെടുക്കാതെ താൻ പിൻമാറില്ല. നിരാഹാര സമരം നടത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സത്യം പറയുന്നതും അഴിമതിക്ക് എതിരെ പോരാട്ടം നടത്തുന്നതുമാണ് കോൺ​ഗ്രസിന്റെ മൂല്യം. അതിനാൽ ഒരുവട്ടം കൂടി സർക്കാരിനോട് അപേക്ഷിക്കുകയാണ്. അഴിമതിക്കാർക്ക് എതിരെ നടപടിയെടുത്ത് ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കണം- അദ്ദേഹം പറഞ്ഞു. അഴിമതിക്ക് എതിരെ നടപടി എടുക്കണമെന്ന് പറയുന്നത് എങ്ങനെ പാർട്ടി വിരുദ്ധമാകുമെന്നും അദ്ദേഹം ചോദിച്ചു. 

ബിജെപി സർക്കാരിന്റെ കാലത്തെ 45,000 കോടി രൂപയുടെ ഖനി അഴിമതിക്ക് എതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു കോൺ​ഗ്രസ് 2018ൽ രാജസ്ഥാനിൽ അധികാരത്തിൽ വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com