കര്‍ണാടക മുസ്ലിം സംവരണം: സ്‌റ്റേ മെയ് ഒന്‍പതു വരെ തുടരും 

സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹര്‍ജികള്‍ മെയ് ഒന്‍പതിന് സുപ്രീം കോടതി പരിഗണിക്കും
സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ മെയ് ഒന്‍പതു വരെ തുടരുമെന്ന് സുപ്രീം കോടതി. സംവരണം റദ്ദാക്കിയ തീരുമാനത്തിന് എതിരായ ഹര്‍ജികള്‍ മെയ് ഒന്‍പതിന് സുപ്രീം കോടതി പരിഗണിക്കും.

ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു. സ്വവര്‍ഗ വിവാഹ കേസില്‍ വാദിക്കേണ്ടതിനാല്‍ ഈ കേസ് മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന് മേത്ത ആവശ്യപ്പെട്ടു. ഇന്നു തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും തുഷാര്‍ മേത്ത അറിയിച്ചു.

മുസ്ലിം സംവരണ കേസ് ഇതിനകം തന്നെ നാലു തവണ മാറ്റിയതാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാനുള്ള ഉത്തരവ് നീട്ടുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. 

അടുത്ത വാദം കേള്‍ക്കല്‍ വരെ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കരുതെന്ന് മാര്‍ച്ച് 30ന് കോടതി ഉത്തരവിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com