പശുക്കിടാവിനെ ലക്ഷ്യംവെച്ച് കടുവ; 'കണ്ടം വഴി ഓടിച്ച്' അമ്മപ്പശു- വൈറല്‍ വീഡിയോ 

വന്യജീവികള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്
കടുവയുടെ ആക്രമണത്തില്‍ നിന്ന് പശുക്കിടാവിനെ രക്ഷിക്കുന്ന അമ്മപ്പശുവിന്റെ ദൃശ്യം
കടുവയുടെ ആക്രമണത്തില്‍ നിന്ന് പശുക്കിടാവിനെ രക്ഷിക്കുന്ന അമ്മപ്പശുവിന്റെ ദൃശ്യം
Updated on: 
1 min read

വന്യജീവികള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ, വന്യജീവികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടും ഉയരുന്നുണ്ട്. ഇപ്പോള്‍ കൃഷിയിടത്തില്‍ കയറിയ കടുവ, കന്നുകാലികളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കടുവയെ കണ്ട് കന്നുകാലിക്കൂട്ടം ഓടുന്നതാണ് വീഡിയോയുടെ തുടക്കം. കന്നുകാലിക്കൂട്ടത്തെ പിന്തുടരുന്നതിനിടെ പശുക്കിടാവിനെ കടുവ പിടികൂടി. 

ഇത് കണ്ട് അമ്മപ്പശു പശുക്കിടാവിനെ രക്ഷിക്കാന്‍ വരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.കുത്താന്‍ ഒരുങ്ങി അമ്മപ്പശു വരുന്നത് കണ്ട് കടുവ ജീവനും കൊണ്ട് ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER