50,907 വജ്രക്കല്ലുകൾ, സൂര്യകാന്തിക്ക് മുകളിലായി ഒരു ചിത്രശലഭം; ലോക റെക്കോർഡ് സ്വന്തമാക്കിയ മോതിരം, വില?

50,907 വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരമാണ് നേട്ടത്തിന് അർഹമായത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ലോകത്തിൽ ഏറ്റവും കൂടുതൽ വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരമെന്ന റെക്കോർഡ് നേടിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള എച്ച് കെ ഡിസൈൻസ്. 50,907 വജ്രക്കല്ലുകൾ പതിപ്പിച്ച മോതിരമാണ് നേട്ടത്തിന് അർഹമായത്. റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്നാണ് മോതിരം പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ സ്വ ഡയമണ്ട്സിന്റെ മുൻ റെക്കോർഡ് ആണ് എച്ച് കെ ഡിസൈൻസ് പഴങ്കഥയാക്കിയത്.
‌‌
സൂര്യകാന്തിക്ക് മുകളിലായി ഒരു ചിത്രശലഭം ഇരിക്കുന്നതാണ് മോതിരത്തിന്റെ ഡിസൈൻ. റീസൈക്കിൾ ചെയ്ത സ്വർണ്ണവും പുനരുപയോഗ വജ്രവുമാണ് ഇത് നിർമ്മിക്കാൻ ഉപയോ​ഗിച്ചിരിക്കുന്നത്. 'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇൻ വൺ റിങ്' എന്ന വിഭാഗത്തിൽ ആണ് മോതിരം ഗിന്നസ് ബഹുമതി നേടിയത്. ഏകദേശം ഒൻപത് മാസം കൊണ്ടാണ് മോതിരം പൂർത്തിയാക്കിയതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പറഞ്ഞു. മോതിരത്തിന്റെ മൂല്യം 785,645 ഡോളർ ആണ് (ഏകദേശം ആറ് കോടി 42 ലക്ഷത്തിലേറെ രൂപ). 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com