

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തുറന്നിട്ട കാറില്‍ കയറി ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടിതെറ്റി വീണു. വിജയനഗരത്തില്‍ വെച്ചായിരുന്നു സംഭവം.
കാറിന്റെ തുറന്നിട്ട മുന്‍ വശത്തെ ഡോറില്‍ പിടിച്ച് നിന്ന് അഭിവാദ്യം ചെയ്യവെയാണ് സിദ്ധരാമയ്യക്ക് അടിതെറ്റിയത്. പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യഗോസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചതിനാല്‍ നിലത്ത് വീണില്ല. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാറിനുള്ളില്‍ കയറിയ സിദ്ധരാമയ്യക്ക് വെള്ളം കൊടുക്കുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിന് പിന്നാലെ, തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് വ്യക്കമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തു. 'പേടിക്കേണ്ടതില്ല, ഞാന്‍ സുഖമായിരിക്കുന്നു. കാറില്‍ കയറുന്നതിനിടെ കാല് തെറ്റിയതാണ്'- അദ്ദേഹം ട്വീറ്റ് ചെയ്തു. ആളുകളെ പരിഭ്രാന്തരാക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
I am doing fine and there is no need to worry.
It was just a slip while getting inside the car.
I request the media people not to report it in a way that scares people.
— Siddaramaiah (@siddaramaiah) April 29, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ 'അവർ നീതിക്കായി തെരുവിൽ നില്ക്കുന്നു'; ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രിയങ്ക
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates