വനിതാസുഹൃത്തിന് കോക്പിറ്റിൽ ഇരുന്ന് യാത്ര: എയർ ഇന്ത്യ സിഇഒയ്ക്ക് ഡിജിസിഎ നോട്ടിസ്

മറുപടി നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിമാനക്കമ്പനിയ്ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള തുടര്‍നടപടികള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിമാനത്തിൻറെ കോക്പിറ്റിൽ വനിതാസുഹൃത്തിനെ യാത്ര ചെയ്യാന്‍ പൈലറ്റ് അനുവദിച്ച സംഭവത്തില്‍ സംഭവത്തിൽ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസനും കമ്പനിയുടെ വിമാനസുരക്ഷാകാര്യ മേധാവിക്കും ഡിജിസിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കാരണം കാണിക്കൽ നോട്ടിസ്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് യഥാസമയം അധികൃതരെ അറിയിക്കാതിരിക്കുക, അന്വേഷണം താമസിപ്പിച്ചു എന്നീ പിഴവുകളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ഏപ്രില്‍ 21ന് ആണ് നോട്ടീസ് അയച്ചത്. മറുപടി നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിമാനക്കമ്പനിയ്ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള തുടര്‍നടപടികള്‍. സംഭവത്തിൽ ഉൾപ്പെട്ട ക്യാബിൻ ക്രൂവിനെയും പൈലറ്റുമാരെയും അന്വേഷണം പൂർത്തിയാകുംവരെ ജോലിയിൽനിന്നു മാറ്റിനിർത്തിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com