ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച
പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഓര്‍മ്മിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. 1989 ഓഗസ്റ്റ് 25ന് ഡിഎംകെ അംഗങ്ങള്‍ നിയമസഭയില്‍വെച്ച് ജയലളിതയ്ക്ക് നേരെ നടത്തിയ കയ്യേറ്റം ഓര്‍മ്മിപ്പിച്ച് ആയിരുന്നു കനിമൊഴിയുടെ വിമര്‍ശനത്തെ നിര്‍മ്മല പ്രതിരോധിച്ചത്.
'അന്ന് ജയലളിത പ്രതിപക്ഷ നേതാവ് ആയിരുന്നു. അവരെ ഡിഎംകെ അംഗങ്ങള്‍ അവഹേളിച്ചു. മുഖ്യമന്ത്രി ആയതിന് ശേഷം മാത്രമേ, നിയമസഭിയിലേക്ക് തിരിച്ചുവരൂ എന്ന് ജയലളിത അന്ന് ശപഥമെടുത്തു. രണ്ടു വര്‍ഷത്തിന് ശേഷം അവര്‍ മുഖ്യമന്ത്രി ആയാണ് തിരിച്ചുവന്നത്. ദ്രൗപതിയെ കുറിച്ചും കൗരവ സഭയെ കുറിച്ചും പറയുന്ന നിങ്ങള്‍ ജയലളിതയെ മറന്നുപോയോ?'- ഡിഎംകെ എംപി കനിമൊഴിയോട് നിര്‍മ്മല ചോദിച്ചു.
മണിപ്പൂരില്‍ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നത് ചൂണ്ടിക്കാട്ടി കനിമൊഴി കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
മണിപ്പൂരിലോ രാജസ്ഥാനിലോ ഡല്‍ഹിയിലോ എവിടേയുമാകട്ടെ, സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നത് നമ്മള്‍ ഗൗരവമായി വേണം കാണേണ്ടത്. എന്നാല്‍ അതില്‍ രാഷ്ട്രീയം പാടില്ല- നിര്‍മ്മല കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ രാഹുലിന്റേത് സ്നേഹപ്രകടനം, വിദ്വേഷം ശീലിച്ചവര്‍ക്ക് മനസ്സിലാകില്ല; പിന്തുണച്ച് പ്രിയങ്ക ചതുര്‍വേദി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക