

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സിപിഎം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി 20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
രണ്ടു ദിവസമായി ജി 20ക്കെതിരെയുള്ള സെമിനാര്‍ സുര്‍ജിത് ഭവനില്‍ നടക്കുകയാണ്. പിബി അംഗം വൃന്ദാകാരാട്ടാണ് ഇന്നലെ പരിപാടി ഉദഘാടനം ചെയ്തത്. ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് എത്തി ഓഫീസിന്റെ ഗേറ്റ് അടുച്ചുപൂട്ടുകയും പരിപാടി നടക്കുന്ന സ്ഥലം വളയുകയുമായിരുന്നു.
അതേസമയം, പാര്‍ട്ടി ഓഫീസിനകത്ത് ഇത്തരമൊരു പരിപാടി നടത്താന്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. എംപിമാര്‍ വരെ പങ്കെടുക്കുന്ന പരിപാടിയാണിത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ പറഞ്ഞു. പരിപാടി നിര്‍ത്തണമെന്ന് രേഖാമൂലം അവര്‍ ആവശ്യപ്പെട്ടിട്ടില്ല. അവര്‍ അതിനുള്ള രേഖയുമായി വരട്ടെ അപ്പോള്‍ നോക്കാമെന്ന് കേന്ദ്രകമ്മറ്റി അംഗം മുരളീധരന്‍ പറഞ്ഞു. ജി 20ക്ക് പാരലല്‍ ആയിട്ടാണ് വി 20 സെമിനാര്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates