സെക്‌സിന് സമ്മതിച്ചില്ല;  യുവതിയുടെ കഴുത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു; പങ്കാളി അറസ്റ്റില്‍

ഇരുവരും വിവാഹിതരാണെന്നും ഇവര്‍ തമ്മില്‍ വിവേഹതരബന്ധം നിലനിന്നിരുന്നതായും പൊലീസ് പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുഡ്ഗാവ്: സെക്‌സിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പങ്കാളിയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 28കാരിയുടെ കഴുത്തിലാണ് സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശി ശിവം കുമാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 

ഇരുവരും വിവാഹിതരാണെന്നും ഇവര്‍ തമ്മില്‍ വിവേഹതരബന്ധം നിലനിന്നിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച താനുമായി യുവാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ഇതിന് വിസമ്മതിച്ചപ്പോള്‍ ശിവം കഴുത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ശിവം കുമാറിനൊപ്പമായിരുന്നു താമസം. വിവാഹം കഴിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ശിവംകുമാറുമായി ശാരീരികബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഇയാള്‍ വിവാഹിതനാണെന്ന് മനസിലാക്കിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.

വ്യാഴാഴ്ച് വൈകീട്ട് വീട്ടില്‍ എത്തിയ ശിവം അവനുമായി വീണ്ടും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. താന്‍ വിസമ്മതിച്ചപ്പോള്‍ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടതായും യുവതി പറയുന്നു. പരിക്കേറ്റ തന്നെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com