ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍; രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രവര്‍ത്തകസമിതിയിലുണ്ട്
ശശി തരൂര്‍/ ഫയല്‍
ശശി തരൂര്‍/ ഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. എകെ ആന്റണിയെ നിലനിര്‍ത്തി. ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രവര്‍ത്തകസമിതിയിലുണ്ട്. 

രമേശ് ചെന്നിത്തല പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. ചെന്നിത്തല, വീരപ്പ മൊയ്‌ലി, ഹരീഷ് റാവത്ത്, പികെ ബന്‍സാല്‍ തുടങ്ങി 18 പേരെ സ്ഥിരം ക്ഷണിതാക്കളാക്കി. കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവാണ്. ഒമ്പതു പേരാണ് പ്രത്യേക ക്ഷണിതാക്കള്‍. 

ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാകുന്നതായി പ്രഖ്യാപിച്ചിട്ടും എകെ ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി എന്നതാണ് ശ്രദ്ധേയം. അതുപോലെ പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടി. 

പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, അംബികാ സോണി, മീരാകുമാര്‍, ചിദംബംരം, താരിഖ് അന്‍വര്‍, മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ്മ, മനു അഭിഷേക് സിങ്‌വി തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചവരില്‍പ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com