വീണ്ടും 'അതിര്‍ത്തി കടന്ന്' പ്രണയം; യുപി സ്വദേശിയെ വിവാഹം കഴിക്കാന്‍ കൊറിയന്‍ യുവതിയെത്തി

ഷാജഹാന്‍പുരിലെ ഗുരുദ്വാര നാനാക് ബാഗില്‍വെച്ച് സുഖ്ജിത് സിങിന്റെയും കിം ബോഹ്നിയുടേയും വിവാഹം നടന്നു
സുഖ്ജിത് സിങും കിം ബോഹ്നിയും/ വീഡിയോ ദൃശ്യത്തിൽ നിന്ന്
സുഖ്ജിത് സിങും കിം ബോഹ്നിയും/ വീഡിയോ ദൃശ്യത്തിൽ നിന്ന്

ന്യൂഡല്‍ഹി: വീണ്ടും അതിര്‍ത്തി കടക്കുന്ന പ്രണയം. ഇത്തവണ കൊറിയന്‍ യുവതിയാണ് കാമുകനെ കാണാന്‍ അതിര്‍ത്തി കടന്നെത്തിയത്. യുപി സ്വദേശി സുഖ്ജിത് സിങ് എന്ന 28 കാരനെ വിവാഹം കഴിക്കാനാണ് ദക്ഷിണ കൊറിയന്‍ യുവതി കിം ബോഹ്നി അതിര്‍ത്തി താണ്ടിയെത്തിയത്. 

ഷാജഹാന്‍പുരിലെ ഗുരുദ്വാര നാനാക് ബാഗില്‍വെച്ച് ഇരുവരുടേയും വിവാഹവും നടന്നു. നാലു വര്‍ഷം മുമ്പ് ദക്ഷിണകൊറിയയില്‍ ഒരു കോഫി ഷോപ്പില്‍വെച്ചാണ് ഇവര്‍ കണ്ടുമുട്ടുന്നത്. അവിടെ ജോലിക്കാരനായിരുന്നു സുഖ്ജിത് സിങ്. 

തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും നാലുവര്‍ഷമായി ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. ബോഹ്നിയുമായി സംസാരിക്കാന്‍ സുഖ്ജിത്, കഷ്ടപ്പെട്ട് കൊറിയന്‍ ഭാഷയും പഠിച്ചു. നാലുവര്‍ഷം കഴിഞ്ഞതോടെ സുഖ്ജിതിന്റെ കുടുംബം ബന്ധം അംഗീകരിക്കുകയും തുടര്‍ന്ന് ഇന്ത്യയിലെത്തി വിവാഹം കഴിക്കുകയുമായിരുന്നു. 

ഒരുമാസമായി ഷാജഹാന്‍പുരിലെ ഉദ്ന ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. അഞ്ചുവര്‍ഷ കാലാവധിയുള്ള വിസയിലാണ് കിം. ബോഹ്നി ഇന്ത്യയിലെത്തിയത്. വൈകാതെ ദക്ഷിണ കൊറിയയിലേക്ക് മടങ്ങിപ്പോകാനാണ് ദമ്പതികളുടെ തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com