വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

'ചന്ദ്രന്റെ ഉപരിതലത്തിൽ 80 മില്ലി മീറ്റർ വരെ ആഴത്തിൽ താപനില വ്യത്യാസം'- ആദ്യ പരിശോധനാ ഫലങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രന്റെ ഉപരി തലത്തിൽ 80 മില്ലിമീറ്റർ വരെ ആഴത്തിൽ താപ നിലയിൽ വ്യത്യാസമുണ്ട്. ചന്ദ്രോപരിതലം കുഴിച്ചാണ് ചാസ്തെ ഇക്കാര്യം കണ്ടെത്തിയത്

ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 3 നടത്തിയ ആദ്യ പരിശോധനാ ഫലം പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിൽ ചന്ദ്രനിലെ താപ വ്യതിയാനം നിരീക്ഷിക്കാൻ സ്ഥാപിച്ച ചാസ്തെ (ChaSTE) നടത്തിയ ആദ്യ നിരീക്ഷിണ ഫലങ്ങളാണ് ലഭിച്ചു തുടങ്ങിയത്. താപ നിലയിൽ വ്യത്യാസങ്ങളുണ്ടെന്നു പഠനത്തിൽ വ്യക്തമായി. വിക്രം ലാൻഡർ ചന്ദ്രനിറങ്ങിയതിനു ശേഷം പുറത്തുവിടുന്ന ആദ്യ പരീക്ഷണം ഫലം കൂടിയാണിത്.

ചന്ദ്രന്റെ ഉപരി തലത്തിൽ 80 മില്ലിമീറ്റർ വരെ ആഴത്തിൽ താപ നിലയിൽ വ്യത്യാസമുണ്ട്. ചന്ദ്രോപരിതലം കുഴിച്ചാണ് ചാസ്തെ ഇക്കാര്യം കണ്ടെത്തിയത്. ഇതിന്റെ ​ഗ്രാഫ് നില ഐസ്ആർഒ പങ്കിട്ടു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇതാ​ദ്യമാണ് താപനില വ്യതിയാനം പഠന വിഷയമാക്കിയത്. 

തിരുവനന്തപുരത്തെ സ്പേസ് ഫിസിക്കൽ ലബോറട്ടറിയിൽ നിന്നാണ് ചാസ്തേ പേലോഡ് വികസിപ്പിച്ചത്. ചന്ദ്രോപരിതലത്തിൽ പത്ത് സെന്റി മീറ്റർ  ആഴത്തിൽ വരെ പരിശോധന നടത്താൻ ചാസ്തെയ്ക്ക് സാധിക്കും. പത്ത് സെൻസറുകളാണ് ഇതിലുണ്ട്. ചന്ദ്രനിലെ താപ വ്യതിയാനം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഐഎസ്ആർഒ പുറത്തു വിടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com