യുപി സംഭവത്തിൽ വിദ്യാർത്ഥിയെ തിരിച്ചറിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്

വിഷ്ണുദത്ത് എന്നയാളാണ് പരാതി നൽകിയത്. ബാലനീതി നിയമത്തിലെ 74ാം വകുപ്പ് പ്രകാരമാണ് മുഹമ്മദ് സുബൈറിനെതിരെ മുസഫർ ന​ഗർ പൊലീസ് കേസെടുത്തിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്നൗ: ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശ പ്രകാരം സഹപാഠികൾ മർദ്ദിച്ച സ്കൂൾ വിദ്യാർത്ഥിയെ തിരിച്ചറിയുന്ന രീതിയിലുള്ള സാമൂഹിക മാധ്യമ പോസ്റ്റുകൾ പങ്കുവച്ചതിനു മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ പൊലീസ് കേസെടുത്തു. വിവാദ സംഭവത്തിൽ കുട്ടിയെ തിരിച്ചറിയുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയതിനാണ് ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ കൂടിയായ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

വിഷ്ണുദത്ത് എന്നയാളാണ് പരാതി നൽകിയത്. ബാലനീതി നിയമത്തിലെ 74ാം വകുപ്പ് പ്രകാരമാണ് മുഹമ്മദ് സുബൈറിനെതിരെ മുസഫർ ന​ഗർ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ തനിക്കു നോട്ടീസോ മറ്റു വിവരങ്ങളോ ലഭിച്ചില്ലെന്നും സാമൂഹിക മാധ്യമങ്ങൽ വഴിയാണ് കേസിനെക്കുറിച്ചു അറിഞ്ഞതെന്നും മുഹമ്മദ് സുബൈർ പ്രതികരിച്ചു. 

വിദ്യാർത്ഥിയെ തിരിച്ചറിയുന്ന രീതിയിലുള്ള വീഡിയോകളും മറ്റും പങ്കുവയ്ക്കരുതെന്നു ദേശീയ ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ടു കുറ്റകൃത്യത്തിന്റെ ഭാ​ഗമാകരുതെന്നും കമ്മീഷൻ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com