വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, 'ഗൃഹ ലക്ഷ്മി' പദ്ധതിക്ക് തുടക്കം; കർണാടകയിൽ 100 ദിനങ്ങൾ പൂർത്തിയാക്കി കോൺ​ഗ്രസ് സർക്കാർ

1.08 കോടി സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക
‌‌‌ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം കുറിച്ച് രാഹുൽ ​ഗാന്ധി/ ചിത്രം: പിടിഐ
‌‌‌ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം കുറിച്ച് രാഹുൽ ​ഗാന്ധി/ ചിത്രം: പിടിഐ

ബംഗളൂരു: ‌കർണാടകയിൽ ഒരു കോടിയിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്ക് തുടക്കമായി. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയിട്ട് 100 ദിനങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാ​ഗമായാണ് തെര‍ഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ  ഗൃഹ ലക്ഷ്മി പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറി രാഹുൽ ഗാന്ധി എംപി പദ്ധതിക്ക് തുടക്കം കുറിച്ചു. 
‌‌‌
1.08 കോടി സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിൽ 50ശതമാനം പേർക്കും ഇന്നുതന്നെ അക്കൗണ്ടിൽ പണമെത്തും. ബാക്കിയുള്ളവർക്ക് നാളെ പണം ലഭിക്കുമെന്നാണ് വാ​ഗ്ദാനം. മേയിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘ഗൃഹ ലക്ഷ്മി’ പദ്ധതി. 

ബിജെപി സർക്കാർ ധനികർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും ധനികർക്ക് മാത്രമാണ്.കോൺഗ്രസ് പാവപ്പെട്ടവർക്ക്, ദളിതർക്ക്, ന്യൂനപക്ഷങ്ങൾക്ക്, ദുർബലവിഭാഗങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്.അതിൽ ജാതി, മത, ഭാഷാ ഭേദമില്ല. കർണാടകയിൽ ചെയ്ത ഈ ക്ഷേമപദ്ധതികൾ കോൺഗ്രസ് രാജ്യമെമ്പാടും നടപ്പാക്കും, രാഹുൽ ​ഗാന്ധി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com