മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി; സെഡ്പിഎമ്മിന് മുന്നേറ്റം

ഭരണകക്ഷിയായ എംഎന്‍എഫും  സോറം പീപ്പിള്‍സ് മൂവ്‌മെന്റും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം
വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു/ എഎൻഐ
വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു/ എഎൻഐ

ഐസ്വാള്‍:  മിസോറാമിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ സോറം പീപ്പിള്‍സ് മൂവ്‌മെന്‌‍റിന് മുന്നേറ്റം. 21 മണ്ഡലങ്ങളിലാണ് സെഡ്പിഎം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എംഎൻഎഫ് 11 ഇടത്തും കോൺ​ഗ്രസ് 06 ഇടത്തും മുന്നേറുന്നു. ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 

ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും  സോറം പീപ്പിള്‍സ് മൂവ്‌മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. 

കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്. സ്വതന്ത്രര്‍ എല്ലാം ചേര്‍ന്ന് 2019 ല്‍ രൂപീകരിച്ച സെഡ്പിഎം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. 

ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമുദായ സംഘടനകളും  രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍ നിന്നും തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com