നഗരത്തില്‍ എങ്ങനെ എത്തി?; വസ്ത്രവില്‍പ്പനശാലയില്‍ കൂറ്റന്‍ പെരുമ്പാമ്പ്, ഭയന്ന് നാട്ടുകാര്‍- വീഡിയോ 

ഉത്തര്‍പ്രദേശില്‍ വസ്ത്രവില്‍പ്പനശാലയില്‍ നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി
കടയിൽ തുണികൾക്ക് മുകളിൽ പെരുമ്പാമ്പ്
കടയിൽ തുണികൾക്ക് മുകളിൽ പെരുമ്പാമ്പ്
Updated on: 
1 min read

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വസ്ത്രവില്‍പ്പനശാലയില്‍ നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കടയില്‍ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മുകളിലാണ് 14 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്.

മീററ്റിലെ മാര്‍ക്കറ്റിലാണ് സംഭവം. കടയിലെത്തിയ ഉപഭോക്താക്കളാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ കടയുടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കടയില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോയി. 

നഗരത്തില്‍ പാമ്പ് എത്തിയതില്‍ അമ്പരന്നിരിക്കുകയാണ് നാട്ടുകാര്‍. എങ്ങനെയാണ് പാമ്പ് ഇവിടെ എത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER