സിയാച്ചിന്‍ യുദ്ധമുഖത്തെ ആദ്യ വനിതാ മെഡിക്കല്‍ ഓഫീസറായി ക്യാപ്റ്റന്‍ ഫാത്തിമ വസിം

സൈനികപരമായി അതീവ തന്ത്രപ്രാധാന്യമുള്ളതാണ് സിയാച്ചിന്‍ മേഖല
ക്യാപ്റ്റന്‍ ഫാത്തിമ വസിം/ എക്‌സ്
ക്യാപ്റ്റന്‍ ഫാത്തിമ വസിം/ എക്‌സ്

ലേ: സിയാച്ചിനിലെ യുദ്ധമുഖത്ത് നിയമിതയാകുന്ന ആദ്യ വനിതാ മെഡിക്കല്‍ ഓഫീസറായി കരസേനയിലെ ക്യാപ്റ്റന്‍ ഫാത്തിമ വസിം. 15,200 അടി ഉയരത്തിലാണ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ആര്‍മിയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

സൈനികപരമായി അതീവ തന്ത്രപ്രാധാന്യമുള്ളതാണ് സിയാച്ചിന്‍ മേഖല. 1984ല്‍ ഇന്ത്യയും പാകിസ്ഥാനുമായി ഇവിടെ നടന്ന യുദ്ധം ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയെന്ന പേര് സിയാച്ചിനു നേടിക്കൊടുത്തു. കരസേനയുടെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോറിലെ ഓഫീസറാണ് ക്യാപ്റ്റന്‍ ഫാത്തിമ. കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ നിയമിതയാകുന്ന രണ്ടാമത്തെ മെഡിക്കല്‍ ഓഫീസറാണ് ഫാത്തിമ. 

ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സ് പുറത്തുവിട്ട വീഡിയോയില്‍ ഫാത്തിമ സിയാച്ചിന്‍ യുദ്ധ സ്‌കൂളില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ കാണാം. സിയാച്ചിന്‍ ബാറ്റില്‍ സ്‌കൂളില്‍ നീണ്ടനാളത്തെ പരിശീലനത്തിനുശേഷമാണ് നിയമനമെന്നും ക്യാപ്റ്റന്‍ ഫാത്തിമ ചരിത്രംകുറിച്ചെന്നും ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍, സാമൂഹികമാധ്യമമായ 'എക്‌സി'ല്‍ കുറിച്ചു. നേരത്തേ, സിയാച്ചിനിലെ ആദ്യ വനിതാ മെഡിക്കല്‍ ഓഫീസറായി ക്യാപ്റ്റന്‍ ഗീതികാ കൗളിനെ നിയമിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com