ആർത്തവം ഒരു വൈകല്യമല്ല, പ്രത്യേക അവധി സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും; സ്മൃതി ഇറാനി

ആർത്തവത്തെ ശാരീരിക വൈകല്യമായി കാണേണ്ടതില്ലെന്ന് സ്മൃതി ഇറാനി
സ്മൃതി ഇറാനി
സ്മൃതി ഇറാനി

ന്യൂഡൽഹി: നിർബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്ക് ആർത്തവം സ്വാഭാവികമാണ്. അതൊരു വൈകല്യമല്ലെന്നും മന്ത്രി രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.

ശമ്പളത്തോടുകൂടിയ ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒരു സ്ത്രീയുടെ ജീവിത യാത്രയിൽ ആർത്തവം എന്നത് സ്വാഭാവികമാണ്. പ്രത്യേക അവധി നൽകേണ്ടുന്ന ഒരു ശാരീരിക വൈകല്യമല്ലെന്നും മന്ത്രി വ്യക്തിമാക്കി.

'ആർത്തവമുള്ള സ്ത്രീ എന്ന നിലയിൽ ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല. അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണ്' - സ്മൃതി ഇറാനി പറഞ്ഞു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com