ബുള്ളറ്റിന്റെ സീറ്റിനടിയില്‍ കൂറ്റന്‍ പെരുമ്പാമ്പ്, പിന്നീട്- വീഡിയോ 

വാഹനത്തില്‍ പാമ്പ് കയറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്
ബുള്ളറ്റിന്റെ സീറ്റിന്റെ അടിയിൽ ചുറ്റിക്കിടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യം
ബുള്ളറ്റിന്റെ സീറ്റിന്റെ അടിയിൽ ചുറ്റിക്കിടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യം
Updated on
1 min read

വാഹനത്തില്‍ പാമ്പ് കയറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതോടെ, പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്ന് വാഹനം എടുക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ് എന്ന് വിദഗ്ധര്‍ ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇപ്പോള്‍ ബുള്ളറ്റില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കിലാണ് പെരുമ്പാമ്പ് ഇഴഞ്ഞുകയറിയത്. സീറ്റിനടിയില്‍ ചുറ്റിയിരുന്ന പാമ്പിനെ പാമ്പ് പിടിത്ത വിദഗ്ധന്‍ എത്തിയാണ് പിടികൂടിയത്. രമേശ് ഭോവി പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്.

എവിടെയാണ് ഇത് സംഭവിച്ചത് എന്നത് വ്യക്തമല്ല. രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഗോവയില്‍ എവിടെയോ ആണ് ഇത് സംഭവിച്ചത് എന്നാണ് നിഗമനം. ഏറെ ബുദ്ധിമുട്ടിയാണ് പാമ്പിനെ പുറത്തെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com