മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ വൻ തീപിടിത്തം; ആറ് പേർ മരിച്ചു

ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയാണ് തീപിടിത്തമുണ്ടായത്
ഫാക്ടറിയിൽ വൻ തീപിടിത്തം/ വിഡിയോ സ്ക്രീൻഷോട്ട്
ഫാക്ടറിയിൽ വൻ തീപിടിത്തം/ വിഡിയോ സ്ക്രീൻഷോട്ട്

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗനം.

പതിനഞ്ചോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീനിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com