സൗജന്യ സാരി വിതരണത്തിനിടെ തിക്കും തിരക്കും; തമിഴ്നാട്ടിൽ നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം; 11 പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 09:30 PM  |  

Last Updated: 04th February 2023 09:30 PM  |   A+A-   |  

saree

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു/ ട്വിറ്റർ

 

ചെന്നൈ: തമിഴ്നാട്ടിൽ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. തിരുപ്പത്തൂരിലാണ് ദാരുണ സംഭവം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്കു സമീപമാണ് അപകടം. സ്വകാര്യ വ്യക്തിയാണ് സൗജന്യ സാരി വിതരണം സംഘടിപ്പിച്ചത്. 

തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

തൈപ്പൂയം ആഘോ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ഇത്തരത്തിൽ വസ്ത്ര വിതരണം നടക്കാറുണ്ട്. ടോക്കണ്‍ കൊടുക്കുന്നതിനിടെ തിക്കും തിരക്കുമുണ്ടായതിന് പിന്നാലെ നിരവധിപ്പേര്‍ ബോധംകെട്ടു വീണു. പലർക്കും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കണ്ണില്‍ തുള്ളിമരുന്ന് ഒഴിച്ചതിനെത്തുടര്‍ന്നു മരണം, കാഴ്ച നഷ്ടമാവല്‍; വീണ്ടും വിവാദമായി ഇന്ത്യന്‍ മരുന്ന്, റെയ്ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ