ശ്രദ്ധ വാല്‍ക്കറുടെ എല്ലുകള്‍ മിക്‌സിയില്‍ ഇട്ട് പൊടിച്ചു, ശിരസ് ഉപേക്ഷിച്ചത് മൂന്ന് മാസത്തിന് ശേഷം; കുറ്റപത്രം  

യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസില്‍ ലിവിങ് ടുഗതര്‍ പങ്കാളി ശ്രദ്ധ വാല്‍ക്കറുടെ എല്ലുകള്‍ പ്രതി അഫ്താബ് പൂനെവാല മിക്‌സിയില്‍ ഇട്ട് പൊടിച്ചതായി കുറ്റപത്രം
അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍/ ഫയല്‍
അഫ്താബ് പൂനെവാല, ശ്രദ്ധ വാല്‍ക്കര്‍/ ഫയല്‍

ന്യൂഡല്‍ഹി: യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസില്‍ ലിവിങ് ടുഗതര്‍ പങ്കാളി ശ്രദ്ധ വാല്‍ക്കറുടെ എല്ലുകള്‍ പ്രതി അഫ്താബ് പൂനെവാല മിക്‌സിയില്‍ ഇട്ട് പൊടിച്ചതായി കുറ്റപത്രം. കൊലപാതകം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് ശ്രദ്ധ വാല്‍ക്കറുടെ ശിരസ് ഉപേക്ഷിച്ചതെന്നും സാകേത് കോടതിയില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച 6600 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

ഡല്‍ഹിയെ നടുക്കിയ ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പ്രതി അഫ്താബ് പൂനെവാലയെ അറസ്റ്റ് ചെയ്ത് 73-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രദ്ധയുടെ ഫോണ്‍ മുംബൈയില്‍ ഉപേക്ഷിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

ജീവിതപങ്കാളിയായ ശ്രദ്ധ വാല്‍ക്കര്‍ മറ്റൊരു സുഹൃത്തിനെ കാണാന്‍ പോയതാണ് പ്രതി അഫ്താബിനെ പ്രകോപിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. അഫ്താബിന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടായിരുന്നു യുവതി സുഹൃത്തിനെ കണ്ടത്. ഇതേച്ചൊല്ലിയുള്ള വഴക്കിനിടെ അഫ്താബ് അക്രമാസക്തനായി. തുടര്‍ന്ന് കൊലപാതകം സംഭവിച്ചതായും കുറ്റപത്രം വിശദീകരിക്കുന്നു. 

ശ്രദ്ധയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും, പിന്നീട് സമീപത്തെ വനപ്രദേശങ്ങളില്‍ പലദിവസങ്ങളിലായി പ്രതി ഉപേക്ഷിക്കുകയുമായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com