പുഴ നീന്തി കടക്കുന്ന മാന്‍, പിന്നാലെ മുതലയും; ഒടുവില്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 11:58 AM  |  

Last Updated: 08th February 2023 11:58 AM  |   A+A-   |  

deer

മാനിന്റെ പിന്നാലെ നീന്തുന്ന മുതലയുടെ ദൃശ്യം

 

വെള്ളത്തില്‍ മുതലകള്‍ കൂടുതല്‍ അപകടകാരികളാണ്. കാട്ടിലെ രാജാവ് എന്ന് വിശേഷണമുള്ള സിംഹത്തിന് പോലും വെള്ളത്തില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പുഴ മുറിച്ചു കടക്കുന്ന മാന്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

ക്ലെമന്റ് ബെന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പുഴ നീന്തി കടക്കാന്‍ ശ്രമിക്കുകയാണ് മാന്‍. മാനിനെ ലക്ഷ്യമാക്കി മുതല പിന്നാലെ നീന്തുന്നതും വീഡിയോയില്‍ കാണാം. പുഴ ഏകദേശം നീന്തി കടക്കാനിരിക്കേയാണ് മുതലയുടെ ആക്രമണം. എന്നാല്‍ കുതിച്ചുചാടി മാന്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊത്താനാഞ്ഞ് മൂര്‍ഖന്‍; കിണറിനുള്ളില്‍ തൂങ്ങിക്കിടന്ന് പാമ്പുപിടിത്തം- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ