അവസാനം മന്ത്രിയുടെ കൺട്രോൾ പോയി, നടുറോഡിൽ കുർത്ത ഊരി കഴുകി; വിഡിയോ വൈറൽ

മധ്യപ്രദേശിൽ അജ്ഞാതൻ ബിജെപി മന്ത്രിക്ക് നേരെ പൊടിയെറിഞ്ഞു. 
ബ്രജേന്ദ്ര സിങ് യാദവിന് നേരെ പൊടിയെറിഞ്ഞു / ചിത്രം സ്‌ക്രീൻഷോട്ട്
ബ്രജേന്ദ്ര സിങ് യാദവിന് നേരെ പൊടിയെറിഞ്ഞു / ചിത്രം സ്‌ക്രീൻഷോട്ട്

ഭോപ്പാൽ: മധ്യപ്രദേശ് ആരോ​ഗ്യമന്ത്രി ബ്രജേന്ദ്ര സിങ് യാദവിന് നേരെ പൊടിയെറിഞ്ഞു. ദേഹം മുഴുവൻ ചൊറിച്ചിൽ രൂക്ഷമായതോടെ ഇട്ടിരുന്ന കുർത്തി ഊരി കുപ്പി വെള്ളത്തിൽ കഴുകി. മന്ത്രിയുടെ ചൊറിച്ചിൽ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാ​ഗമായി നടത്തുന്ന വികാസ് രഥയാത്രക്കിടെയാണ് ബിജെപി മന്ത്രിക്ക് നേരെ അജ്ഞാതൻ പൊടി എറിഞ്ഞത്. ഏറുകൊണ്ടതോടെ മന്ത്രിയുടെ കൺട്രോൺ പോയി. ചൊറിഞ്ഞ് ചൊറിഞ്ഞ് അവസാനം നടുറോഡിൽ വെച്ച് ഇട്ടിരുന്ന കുർത്തി ഊരി കുപ്പി വെള്ളത്തിൽ കഴുതിയെടുത്തു. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ മുംഗവോലി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം.

നേരത്തെ മറ്റൊരു വികാസ് യാത്രക്കിടെ റോഡ് മോശമായതിനെ തുടർന്ന് വാഹനം കുടുങ്ങിയിരുന്നു. തുടർന്ന് എംഎൽഎ ദേവേന്ദ്ര വർമ്മയും പഞ്ചായത്ത് അധികാരിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. മുഖ്യമന്തി ശിവരാജ് സിങ് ചൗഹാൻ ഞായറാഴ്ച ഫ്‌ളാഗ്‌ ഓഫ് ചെയ്ത യാത്ര ഫെബ്രുവരി 25 വരെ തുടരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com