കാറിനെ മൂന്ന് കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് കൂറ്റന്‍ ട്രക്ക്; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 12:44 PM  |  

Last Updated: 13th February 2023 12:44 PM  |   A+A-   |  

DRAG

കാറിനെ കൂറ്റന്‍ ട്രക്ക് വലിച്ചിഴയ്ക്കുന്ന ദൃശ്യം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാറിനെ മൂന്ന് കിലോമീറ്റര്‍ ദൂരം കൂറ്റന്‍ കണ്ടെയ്‌നര്‍ ട്രക്ക് വലിച്ചിഴച്ചു. യഥാസമയത്ത് കാറില്‍ ഉണ്ടായിരുന്ന നാലുപേരും പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത് കൊണ്ട് വന്‍ദുരന്തം ഒഴിവായി. 22 വീലുള്ള കണ്ടെയ്‌നര്‍ ട്രക്ക് ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും കസ്റ്റഡിയിലെടുത്തതായും പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വീണ്ടും ഞെട്ടിച്ച് മറ്റൊരു വലിച്ചിഴയ്ക്കല്‍ സംഭവം ഉണ്ടായത്. കാറിനെ ട്രക്ക് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ വലിച്ചിഴച്ചത്. എന്നാല്‍ യഥാസമയം കാറില്‍ ഉണ്ടായിരുന്ന നാലുപേരും കാറിന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഉണ്ടായില്ലെന്നും പൊലീസ് പറയുന്നു.

ട്രക്ക് ഡ്രൈവറെ നോക്കി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് വഴിയാത്രക്കാര്‍ ഒച്ചവെച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ഒടുവില്‍ പൊലീസ് പിന്തുടര്‍ന്ന് ട്രക്ക് നിര്‍ത്തിയ്ക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും കസ്റ്റഡിയിലെടുത്തതായും പൊലീസ് പറയുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

98 രാജ്യങ്ങളില്‍ നിന്നായി 809 കമ്പനികള്‍, 75,000 കോടിയുടെ നിക്ഷേപ സാധ്യത; എയറോ ഷോ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകമെന്ന് മോദി- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ