രണ്ടുയുവാക്കള്‍ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം 

ഹരിയാനയില്‍ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ടുയുവാക്കളുടെ മൃതദേഹം കണ്ടെത്തി
വാഹനം കത്തിക്കരിഞ്ഞനിലയില്‍, എഎന്‍ഐ
വാഹനം കത്തിക്കരിഞ്ഞനിലയില്‍, എഎന്‍ഐ

ചണ്ഡീഗഡ്: ഹരിയാനയില്‍ വാഹനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ടുയുവാക്കളുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാന്‍ സ്വദേശികളായ നസീര്‍ (25), ജുനൈദ് (35) എന്നിവരുടെ മൃതദേഹമാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബുധനാഴ്ച ഇരുവരെയും തട്ടിക്കൊണ്ടുപോയതായും പൊലീസ് സ്ഥിരീകരിച്ചു.

ഹരിയാനയില്‍ ഭിവാനി ജില്ലയിലാണ് സംഭവം. കത്തിക്കരിഞ്ഞ നിലയില്‍ വാഹനം കണ്ടതായി നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ചെസിസ് നമ്പര്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

രണ്ടു യുവാക്കളെയും സംഭവ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുവന്ന ശേഷം അഗ്നിക്കിരയാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com