പനീര്‍ശെല്‍വത്തിനു തിരിച്ചടി, എടപ്പാടി ജനറല്‍ സെക്രട്ടറിയായി തുടരും; ഇടപെടില്ലെന്നു സുപ്രീം കോടതി

എഐഎഡിഎംകെയിലെ അധികാര വടംവലിയില്‍ പനീര്‍ശെല്‍വം പക്ഷത്തിന് തിരിച്ചടിയാണ് സുപ്രീം കോടതി വിധി
എടപ്പാടി പളനിസ്വാമി/ഫയല്‍
എടപ്പാടി പളനിസ്വാമി/ഫയല്‍

ന്യൂഡല്‍ഹി: എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി ആയി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്തത് സുപ്രീം കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പു ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഒ പനീര്‍ശെല്‍വം നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി. എഐഎഡിഎംകെയിലെ അധികാര വടംവലിയില്‍ പനീര്‍ശെല്‍വം പക്ഷത്തിന് തിരിച്ചടിയാണ് സുപ്രീം കോടതി വിധി.

പാര്‍ട്ടിയുടെ നിയമാവലിയില്‍ ജനറല്‍ കൗണ്‍സില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് എടപ്പാടി പളനിസ്വാമി ഇടക്കാല ജനറല്‍ സെക്രട്ടറിയായത്. പനീര്‍സെല്‍വം വഹിച്ചിരുന്ന പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സ്ഥാനം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കി. ഇതിനു പുറമെ ജോയിന്റ് കോഓര്‍ഡിനേറ്റര്‍ പദവിയും ഇരട്ടനേതൃസ്ഥാനവും അവസാനിപ്പിക്കാനുള്ള തീരുമാനവും ജനറല്‍ കൗണ്‍സില്‍ കൈകൊണ്ടിരുന്നു.

വലിയ ആഘോഷത്തോടെയാണ് ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് നേതാക്കളും അണികളും സുപ്രീം കോടതി വിധിയെ വരവേറ്റത്. മധുര പലഹാരം വിതരണം ചെയ്തും വാദ്യഘോഷങ്ങള്‍ മുഴക്കിയും അണികള്‍ എടപ്പാടിയുടെ വിജയം ആഘോഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com