'ഹൈക്കോടതിയിലേക്ക് പോകു'- സിസോദിയക്ക് തിരിച്ചടി; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി വ്യക്തമാക്കി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി. അറസ്റ്റിനെതിരെ സിസോദിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ പരമോന്നത കോടതി നിര്‍ദ്ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് കോടതി വ്യക്തമാക്കി. 

അറസ്റ്റ് ചെയ്ത സിസോദിയയെ നേരത്തെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇരുപപക്ഷത്തിന്റെയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍വിട്ടുകൊണ്ട് ഉത്തരവിട്ടത്. സിബിഐ ആവശ്യം അംഗീകരിച്ച കോടതി മാര്‍ച്ച് നാലുവരെയാണ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡിയില്‍ വിടരുതെന്ന് സിസോദിയ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഡല്‍ഹിയില്‍ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതില്‍ അഴിമതിയാരോപിച്ച് ഞായറാഴ്ചയാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റുചെയ്തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സിബിഐയുടെ അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com