വാരിയെല്ലുകള്‍ തുളച്ച് പുറത്തേയ്ക്ക്, തലയോട്ടി പൊട്ടി, ദേഹത്ത് 40 മുറിവുകള്‍; അഞ്ജലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

ഡല്‍ഹിയില്‍ കാറിനടയില്‍ കുടുങ്ങി മരിച്ച ഇരുപതുകാരി അഞ്ജലിയുടെ ദേഹത്ത് 40 മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
അഞ്ജലി സിങ്/ട്വിറ്റര്‍
അഞ്ജലി സിങ്/ട്വിറ്റര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടയില്‍ കുടുങ്ങി മരിച്ച ഇരുപതുകാരി അഞ്ജലിയുടെ ദേഹത്ത് 40 മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു. നട്ടെല്ലിനും പരിക്കുണ്ട്. വാരിയെല്ലുകള്‍ നെഞ്ചിന്റെ പുറകില്‍ നിന്ന് തുളച്ച് പുറത്തേയ്ക്ക് വെളിപ്പെട്ട നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയ്ക്കും നട്ടെല്ലിനുമേറ്റ പരിക്കാണ് പ്രധാനമായി മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതുവത്സര പുലരിയില്‍ സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേയാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ആക്‌സിലില്‍ കാല്‍ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.

 സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചതും വലിച്ചിഴച്ചതുമാണ് ദേഹമൊട്ടാകെ പരിക്കിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാസപരിശോധന റിപ്പോര്‍ട്ടും ജൈവ സാമ്പിള്‍ റിപ്പോര്‍ട്ടും ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മരണം സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇരുപതുകാരി ലൈംഗിക ആക്രമണത്തിന് ഇരയായിട്ടില്ലെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്ക് ഇല്ലെന്നാണ് മൗലാനാ ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനം. 

പുതുവര്‍ഷപ്പുലരിയിലാണ് അഞ്ജലി സിങ് ദാരുണമായ വിധത്തില്‍ കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അഞ്ജലി കാറിനടിയിര്‍പെടുകയായിരുന്നു. പന്ത്രണ്ടു കിലോമീറ്ററോളമാണ് കാര്‍ അഞ്ജലിയെ വലിച്ചിഴച്ചുകൊണ്ടുപോയത്. കഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രം ഇല്ലാത്ത നിലയില്‍ ആയിരുന്നു മൃതദേഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com