റെയില്‍വേ സ്റ്റേഷനിലെ വീപ്പയില്‍ യുവതിയുടെ അഴുകിയ മൃതദേഹം; അന്വേഷണം

മൃതദേഹം വീപ്പയിലാക്കിയ ശേഷം വസ്ത്രങ്ങള്‍ മുകളില്‍ കുത്തിനിറച്ച നിലയിലായിരുന്നു
റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയ വീപ്പ
റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹം കണ്ടെത്തിയ വീപ്പ

ബംഗളൂരു: ബംഗളൂരുവിലെ യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനിലുള്ള വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്ലാറ്റ്ഫോം നമ്പര്‍ ഒന്നില്‍ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

മൃതദേഹം വീപ്പയിലാക്കിയ ശേഷം വസ്ത്രങ്ങള്‍ മുകളില്‍ കുത്തിനിറച്ച നിലയിലായിരുന്നു. അതിന് മുകളിലാണ് വീപ്പയുടെ അടപ്പ് വെച്ചിരുന്നത്. മൃതദേഹം കണ്ടെത്തി ശുചീകരണ തൊഴിലാളികളാണ് വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്.  തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി.

മരിച്ച സ്ത്രീക്ക് 20 വയസ്സിന് മുകളില്‍ പ്രായമുള്ളതായി അധികൃതര്‍ പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com