500ലേറെ വീടുകളില്‍ വിള്ളല്‍, റോഡുകളും വിണ്ടുകീറിയ നിലയില്‍, കുടുംബങ്ങളുടെ കൂട്ടപ്പലായനം; ഭീതിയില്‍ ഉത്തരാഖണ്ഡിലെ ഒരു നഗരം

ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലില്‍ ഭയന്ന് നാട്ടുകാര്‍
ബദരീനാഥ് ഹൈവേ ഉപരോധിക്കുന്ന നാട്ടുകാര്‍, എഎന്‍ഐ
ബദരീനാഥ് ഹൈവേ ഉപരോധിക്കുന്ന നാട്ടുകാര്‍, എഎന്‍ഐ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലില്‍ ഭയന്ന് നാട്ടുകാര്‍. ജോഷീമഠില്‍ 561 വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.  ഭയചകിതരായ നാട്ടുകാര്‍ ബദരീനാഥ് ഹൈവേയില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. 

വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതോടെ, ഭീതിയില്‍ 66 കുടുംബങ്ങളാണ് ജോഷീമഠില്‍ നിന്ന് വീടുകള്‍ ഉപേക്ഷിച്ച് പോയത്. സിങ്ദാര്‍, മാര്‍വാടി തുടങ്ങിയ മേഖലകളിലാണ് തുടര്‍ച്ചയായി വിള്ളല്‍ കണ്ടുവരുന്നത്. 

വീടുകളില്‍ മാത്രമല്ല, റോഡുകളിലും സമാനമായ വിണ്ടുകീറല്‍ സംഭവിക്കുന്നുണ്ട്. ഇതുമൂലം റോഡുകളിലൂടെ നടക്കാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുകയാണ് എന്ന് ജോഷീമഠ് മുനിസിപ്പല്‍ ചെയര്‍മാന്‍ ശൈലേന്ദ്ര പവാര്‍ പറഞ്ഞു. വൈകാതെ തന്നെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ജോഷീമഠ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com