ജോശിമഠില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് വിള്ളല്‍; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തു നിന്നുള്ളവരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോശിമഠില്‍ ഭൂമി വീണ്ടു കീറുന്നതിനെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. വൈകീട്ട് നടക്കുന്ന യോഗത്തില്‍ പരിസ്ഥിതി വിദഗ്ധര്‍, ദുരന്ത നിവാരണ അതോറിട്ടി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

ഉത്തരാഖണ്ഡിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോശിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കും. ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തു നിന്നുള്ളവരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. 

അതിനിടെ, സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ജോശിമഠിലെത്തി. ജോശിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.

കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com