'നാടിന്റെ പ്രാര്‍ഥന കേട്ടു'; കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു
നാലുവയസുകാരന്‍ വീണ കുഴല്‍ക്കിണറിന്റെ ദൃശ്യം, എഎന്‍ഐ
നാലുവയസുകാരന്‍ വീണ കുഴല്‍ക്കിണറിന്റെ ദൃശ്യം, എഎന്‍ഐ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു. അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്.

ഹാപൂരിലെ കോട്‌ല സാദത്ത് മേഖലയിലാണ് സംഭവം. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ ജീവനോടെ തിരിച്ചുകിട്ടിയത്. ജീവനോടെ കുട്ടി പുറത്തുവരുന്നത് കണ്ട് നാട്ടുകാര്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ കരഘോഷം മുഴക്കി അഭിനന്ദിച്ചു. നിലവില്‍ കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഴല്‍ക്കിണറില്‍ വീണ സമയത്ത് കുട്ടിയുടെ സുരക്ഷയെ കുറിച്ചാണ് ആശങ്ക നിലനിന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ, കുട്ടിക്ക് ഓക്‌സിജന്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com