വയലില്‍ പെട്രോള്‍ ഒഴുകിപ്പരന്നു; ഊറ്റിയെടുക്കാന്‍ ജനക്കൂട്ടം (വീഡിയോ)

ഇതുകണ്ട നാട്ടുകാര്‍ ഒട്ടും അമാന്തിച്ചില്ല. ഊറ്റിയെടുക്കലും തുടങ്ങി. പൊലീസ് എത്തിയാണ് നാട്ടുകാരുടെ പെട്രോള്‍ ഊറ്റല്‍ തടഞ്ഞത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


യലില്‍ പെട്രോള്‍ ഒഴുകിപ്പരന്നു. ഊറ്റിക്കൊണ്ടുപോകാന്‍ നാട്ടുകാരുടെ തിരക്ക്! ബിഹാറിലെ ഖഗാരിയ  ജില്ലയിലെ ബകിയ ഗ്രാമത്തിലാണ് അസമിലേക്കുള്ള പെട്രോള്‍ പൈപ്പ് ലൈനില്‍ ലീക്ക് വന്നതിനെ തുടര്‍ന്ന് വയലില്‍ ഇന്ധനം നിറഞ്ഞത്. ഇതുകണ്ട നാട്ടുകാര്‍ ഒട്ടും അമാന്തിച്ചില്ല. ഊറ്റിയെടുക്കലും തുടങ്ങി. പൊലീസ് എത്തിയാണ് നാട്ടുകാരുടെ പെട്രോള്‍ ഊറ്റല്‍ തടഞ്ഞത്. 

ചൊവ്വാഴ്ച രാവിലെയാണ് പൈപ്പ് ലൈനില്‍ ലീക്ക് ഉണ്ടായത്. പിന്നാലെ പെട്രോള്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രദേശത്ത് എത്തി ആളുകള്‍ കടക്കാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചായി ഖഗാരിയ എസ്പി അമിതേഷ് രവി പറഞ്ഞു. 

പ്രദേശത്ത് തീപ്പെട്ടി ഉരയ്ക്കുന്നതിനും തീപിടിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിരോധനമുണ്ട്. പാടത്തിന് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എണ്ണ ശേഖരിക്കാന്‍ കാനുകളുമായി എത്തുന്ന ഗ്രാമീണരെ അറസ്റ്റ് ചെയ്യുമെന്നും എസ്പി വ്യക്തമാക്കി. 

ബരൗനി റിഫൈനറിയില്‍ നിന്നുള്ള പൈപ്പ് ലൈനിലാണ് തകരാര്‍ സംഭവിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും പൈപ്പ് ലൈന്റെ മറ്റു ഭാഗങ്ങളില്‍ പ്രശ്‌നമുണ്ടോയെന്ന് ഉദ്യോഗസ്ഥരെത്തി വിദഗ്ധ പരിശോധന നടത്തുമെന്നും എസ്പി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com