വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 02:26 PM  |  

Last Updated: 11th January 2023 02:26 PM  |   A+A-   |  

mohammed faizal

മുഹമ്മദ് ഫൈസൽ, ഫെയ്സ്ബുക്ക്

 

കവരത്തി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയാണ് എന്‍സിപി നേതാവായ ഫൈസല്‍. 

2009ലെ തെരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു എന്ന കേസിലാണ് ശിക്ഷാവിധി. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലിഹ്. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

മുസ്ലിങ്ങളുടെ മേധാവിത്വ മനോഭാവം ഉപേക്ഷിക്കണം, അവര്‍ക്ക് രാജ്യത്ത് ഭീഷണിയില്ല: മോഹന്‍ ഭാഗവത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ