ഇതുവരെ കാണാത്ത ശൈത്യതരംഗത്തിന് സാധ്യത, ഉത്തരേന്ത്യ 'വിറയ്ക്കും'; താപനില മൈനസിലേക്ക് താണേക്കുമെന്ന് പ്രവചനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2023 04:42 PM  |  

Last Updated: 12th January 2023 04:42 PM  |   A+A-   |  

COLD_NEW

ഗുരുഗ്രാമില്‍ തണുപ്പിനെ അകറ്റാന്‍ ചൂടു കായുന്ന ദൃശ്യം, പിടിഐ

 

ന്യൂഡല്‍ഹി: കൊടും ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യയില്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി താപനില ഇനിയും താഴുമെന്ന് പ്രവചനം. ജനുവരിയില്‍ ഇതുവരെ അനുഭവപ്പെടാത്ത ശൈത്യതരംഗം അനുഭവപ്പെടുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. താപനില മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനുള്ള സാധ്യതയും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

അടുത്ത ആഴ്ചയോടെ താപനില മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്നും ഏറ്റവും തണുപ്പുള്ള സമയമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജനുവരി 14 മുതല്‍ 19 വരെ ശൈത്യ തരംഗം ഉണ്ടായേക്കും. 16 മുതല്‍ 18 വരെ ശൈത്യ തരംഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും ലൈവ് വെതര്‍ ഓഫ് ഇന്ത്യ ഫൗണ്ടര്‍ നവ്ദീപ് ദഹിയ അറിയിച്ചു.

ഡല്‍ഹിയില്‍ പെയ്ത നേരിയ മഴ, കൊടും ശൈത്യത്തില്‍ നിന്ന് ഡല്‍ഹി നിവാസികള്‍ക്ക് അല്‍പ്പം ആശ്വാസം പകര്‍ന്നേക്കും. ഡല്‍ഹിയില്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശൈത്യതരംഗത്തിനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 

 

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചണ്ഡീഗഢ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ നേരിയ മഴ അനുഭവപ്പെട്ടേക്കാം. എന്നാല്‍ ശനിയാഴ്ച മുതല്‍ താപനില പിന്നെയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ധോണിയുടെയും കോഹ്‌ലിയുടെയും മക്കളെ അധിക്ഷേപിച്ചു; കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം, ഗൗരവമുള്ള വിഷയമെന്ന് വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ