പ്രധാനമന്ത്രിക്കരികിലേക്ക് ഓടിയടുത്ത് പതിനഞ്ചുകാരന്‍, വന്‍ സുരക്ഷാ വീഴ്ച; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2023 10:06 AM  |  

Last Updated: 13th January 2023 10:06 AM  |   A+A-   |  

modi_raod_show

പ്രധാനമന്ത്രിക്കരികിലേക്ക് ഓടിയടുത്ത ബാലനെ എസ്പിജി ഉദ്യോഗസ്ഥന്‍ തടയുന്നു/വിഡിയോ ദൃശ്യം

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ സുരക്ഷാ വീഴ്ചയുണ്ടായതില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ കര്‍ണാടക പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 

ഇന്നലെ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ റോഡ് ഷോയ്ക്കിടെ മോദിയുടെ വാഹനത്തിനടുത്തേക്കു പതിനഞ്ചുകാരന്‍ ഓടിയടുക്കുകയായിരുന്നു. വാഹനത്തിന്റെ ചവിട്ടുപടിയില്‍നിന്നു കൈവീശി അഭിവാദ്യം ചെയ്തു മുന്നേറിയ മോദിക്കു മുന്നിലേക്കു സുരക്ഷാ ബാരിക്കേഡ് മറികടന്നാണ് പൂമാലയുമായി കൗമാരക്കാരന്‍ എത്തിയത്. 

ബാലനില്‍നിന്നു മാല ഏറ്റുവാങ്ങാന്‍ പ്രധാനമന്ത്രി കൈനീട്ടിയെങ്കിലും എസ്പിജി  ഉദ്യോഗസ്ഥര്‍ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏല്‍പിക്കുകയായിരുന്നു. 

വിമാനത്താവളത്തില്‍നിന്നു ദേശീയ യുവജനോത്സവവേദിയായ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലേക്കാണ് റോഡ് ഷോ സംഘടിപ്പിച്ചത്. യുവജനോത്സവം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുംഭാഭിഷേകം: പഴനി ക്ഷേത്രത്തിൽ 23 മുതൽ 27 വരെ ദർശനമില്ല 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ