ക്ഷേത്രത്തിൽ കയറിയതിന് ഒരു രാത്രി മുഴുവൻ കെട്ടിയിട്ടു, തീക്കൊള്ളികൊണ്ട് ആക്രമിച്ചു; ദളിത് യുവാവിന്റെ പരാതി

ദളിതായ താൻ ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്ന് ആരോപിച്ചായിരുന്നു സംഘം ആക്രമിച്ചതെന്ന് ആയുഷ് പരാതിയിൽ പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂൺ: ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിനെ തീക്കൊള്ളി കൊണ്ട് കുത്തി ആക്രമിച്ചു. ഉത്തരാഖണ്ഡിലെ ഉത്തർകാശിയിൽ ജനുവരി 9നാണ് സംഭവം.

സൽറ ​ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിനാണ് 22 കാരനായ ആയുഷിനെ മേൽജാതിയിൽപെട്ട ഒരു സംഘം കെട്ടിയിട്ട് ആക്രമിച്ചത്. ദളിതായ താൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിലുള്ള ദേഷ്യത്തിലാണ് സംഘം തന്നെ ആക്രമിച്ചത്. രാത്രി മുഴുവൻ കെട്ടിയിട്ട് തീകൊള്ളികൊണ്ട് കുത്തി ആക്രമിച്ചുവെന്നാണ് ആയുഷ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 

ജനുവരി 10 അവശനിലയിൽ ആയുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തതായി ഉത്തർകാശി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com