ആണ്‍കുഞ്ഞ് ജനിച്ചു, വഴിപാട് പൂര്‍ത്തിയാക്കാന്‍ പശുപതിനാഥ് ക്ഷേത്രത്തില്‍ പോയി; 35കാരന്റെ മരണത്തില്‍ തേങ്ങി നാട് 

നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം ദര്‍ശിക്കാന്‍ പോയ ഉത്തര്‍പ്രദേശ് സ്വദേശിയും
നേപ്പാള്‍ വിമാനപകടം, പിടിഐ
നേപ്പാള്‍ വിമാനപകടം, പിടിഐ

ലക്‌നൗ: നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം ദര്‍ശിക്കാന്‍ പോയ ഉത്തര്‍പ്രദേശ് സ്വദേശിയും. തനിക്ക് മകന്‍ ജനിക്കുകയാണെങ്കില്‍ പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് ഉത്തര്‍പ്രദേശ് സ്വദേശിയായ 35കാരന്‍ സോനു ജയ്‌സ്വാള്‍ വഴിപാട് നേര്‍ന്നിരുന്നു. ആറുമാസം മുന്‍പ് സോനുവിന് ആണ്‍കുഞ്ഞ് ജനിച്ചു. ഇതിനെ തുടര്‍ന്ന് വഴിപാട് പൂര്‍ത്തിയാക്കാന്‍ നേപ്പാളിലേക്ക് പോയ സോനുവിന്റെ യാത്രയാണ് അന്ത്യയാത്രയായി മാറിയത്. സോനുവിന്റെ മരണ വാര്‍ത്ത അറിഞ്ഞ് ഞെട്ടലിലാണ് ഗാസിപൂര്‍ ജില്ലയിലെ ചക് ജൈനബ് ഗ്രാമം.

മദ്യഷോപ്പിന്റെ ഉടമയാണ് സോനു. മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് സോനു നേപ്പാളില്‍ പോയത്. സോനുവിന് രണ്ടു പെണ്‍മക്കളാണ് ഉള്ളത്. തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചാല്‍ നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന്് സോനു മാസങ്ങള്‍ക്ക് മുന്‍പാണ് വഴിപാട് നേര്‍ന്നത്. ആറുമാസം മുന്‍പാണ് സോനുവിന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. വഴിപാട് പൂര്‍ത്തിയാക്കാനാണ് സോനു നേപ്പാളിലേക്ക് പോയത്.

ജനുവരി പത്തിനാണ് സോനു കൂട്ടുകാര്‍ക്കൊപ്പം നേപ്പാളിലേക്ക് തിരിച്ചത്. വഴിപാട് പൂര്‍ത്തിയാക്കിയെങ്കിലും സോനുവിന്റെ വിധി മറിച്ചായതില്‍ ഒരു നാട് കണ്ണീരണിയുകയാണ്. കഴിഞ്ഞദിവസം ഉണ്ടായ നേപ്പാള്‍ വിമാനപകടത്തില്‍ അഞ്ചു ഇന്ത്യക്കാര്‍ അടക്കം 68 പേരാണ് മരിച്ചത്. നേപ്പാളിന്റെ സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് ഞായറാഴ്ച സാക്ഷിയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com