'കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ എങ്ങനെ ഉള്‍പ്പെടുത്തും? പലരും കാര്യമറിയാതെ സംസാരിക്കുന്നു'

കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ എങ്ങനെ ഉള്‍പ്പെടുത്താനാവുമെന്നും ചില ആളുകള്‍ വസ്തുത അറിയാതെ അഭിപ്രായപ്രകടനം നടത്തുകയാണെന്നും റിജിജു
കിരണ്‍ റിജിജു/ഫയല്‍
കിരണ്‍ റിജിജു/ഫയല്‍

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന വാര്‍ത്തയോടു പ്രതികരിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ എങ്ങനെ ഉള്‍പ്പെടുത്താനാവുമെന്നും ചില ആളുകള്‍ വസ്തുത അറിയാതെ അഭിപ്രായപ്രകടനം നടത്തുകയാണെന്നും റിജിജു ട്വിറ്ററില്‍ കുറിച്ചു.

ജഡ്ജി നിയമനത്തെച്ചൊല്ലി സര്‍ക്കാരും സുപ്രീം കോടതിയും തമ്മിലുള്ള വടംവലി രൂക്ഷമായി തുടരുന്നതിനിടെയാണ്, കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രി കത്തെഴുതിയതായി വാര്‍ത്ത വന്നത്. എന്നാല്‍ കൊളീജിയത്തില്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നല്ല, സര്‍ക്കാര്‍ പ്രതിനിധി കൂടി ഉള്‍പ്പെടുന്ന സെര്‍ച്ച പാനല്‍ വേണമെന്നാണ് കത്തിയെ ആവശ്യമെന്നു പിന്നീടു വാര്‍ത്തകള്‍ വന്നു. ഇതിനെ ശരിവയ്ക്കും വിധത്തിലാണ് മന്ത്രിയുടെ പ്രതികരണം.

നിയമനത്തിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വേണമെന്ന് ഭരണഘടനാ ബെഞ്ചു തന്നെ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യോഗ്യരായ ആളുകളെ കണ്ടെത്താന്‍ സര്‍ച്ച് കം ഇവാലുവേഷന്‍ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ചു ചീഫ് ജസ്റ്റിസുമായി തുടര്‍ന്നുപോരുന്ന കത്തിടപാടിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com