'മാതൃത്വത്തിനും ജോലിക്കുമിടയില്‍ ആടാനുള്ള പെന്‍ഡുലമല്ല സ്ത്രീ, പ്രസവാനുകൂല്യം സാങ്കേതികതയുടെ പേരില്‍ നിഷേധിക്കാനാവില്ല'

മാതൃത്വത്തിന്റെ പേരിലുള്ള ആനുകൂല്യം ഒരു സ്ത്രീയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്
മദ്രാസ് ഹൈക്കോടതി/ഫയല്‍
മദ്രാസ് ഹൈക്കോടതി/ഫയല്‍

ചെന്നൈ: പ്രസവാനുകൂല്യം (മറ്റേണിറ്റി ബെനിഫിറ്റ് ആക്ട്) പോലെ, ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമാനുകൂല്യങ്ങള്‍ സാങ്കേതികതയുടെ പേരില്‍ നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരിക്കു പ്രസവാനൂകൂല്യം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റ വിധി.

സ്ത്രീകളെ മാതൃത്വത്തിനും ജോലിക്കുമിടയില്‍ പെന്‍ഡുലം പോലെ ആടിക്കളിക്കുന്ന സാഹചര്യത്തിലേക്കു തള്ളിവിടാനാവില്ലെന്ന്, ജസ്റ്റിസുമാരായ എസ് വൈദ്യനാഥനും മുഹമ്മദ് ഷഫീഖും പറഞ്ഞു. കുടുംബത്തിനു വേണ്ടി ത്യാഗം ചെയ്ത സ്ത്രീകളെ ഭാരതീയ പാരമ്പര്യത്തില്‍ ദൈവത്തിനു തുല്യമായാണ് കാണുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാതൃത്വത്തിന്റെ പേരിലുള്ള ആനുകൂല്യം ഒരു സ്ത്രീയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. മാതൃത്വത്തിനും ജോലിക്കുമിടയില്‍ പെന്‍ഡുലം പോലെ ആടിക്കളിക്കുന്നതിലേക്ക് സ്ത്രീയെ തള്ളിവിടാനാവില്ലെന്നു കോടതി പറഞ്ഞു.

പരിശീലനകാലയളവില്‍ പ്രസവാവധിക്ക് അപേക്ഷിച്ച ജീവനക്കാരിയുടെ ശമ്പളം നിഷേധിച്ച ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നടപടിയാണ് കേസിന് ആധാരം. പ്രസവാവധിക്കാലം ഡ്യൂട്ടിയായി പരിഗണിച്ച് വേതനം നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് കോര്‍പ്പറേഷന്‍ അപ്പീല്‍ നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com