പാലില്‍ വെള്ളം ചേര്‍ത്തതിന് ആറു മാസം തടവ്; ശിക്ഷ 32 വര്‍ഷത്തിനു ശേഷം!
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2023 10:01 AM |
Last Updated: 20th January 2023 10:01 AM | A+A A- |

പ്രതീകാത്മക ചിത്രം
മുസാഫര്‍നഗര്‍: പാലില്‍ വെള്ളം ചേര്‍ത്തെന്ന പരാതിയില്‍ 32 വര്‍ഷത്തിനു ശേഷം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ്, പാല്‍ വില്‍പ്പനക്കാരന് കോടതി ആറു മാസം തടവും അയ്യായിരം രൂപ പിഴയും വിധിച്ചത്.
പാലില്‍ വെള്ളം ചേര്‍ത്തു വിറ്റ ഹര്‍ബീര്‍ സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹര്‍ബീറിന്റെ കടയില്‍നിന്നു കണ്ടെടുത്ത പാല്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. മായം ചേര്‍ത്തിട്ടുണ്ടെന്നാണ് പരിശോധനാ ഫലം.
1990 ഏപ്രില്‍ 21നാണ് ഹര്‍ബീര്‍ സിങ്ങിന് എതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫുഡ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ചന്ദ് ആണ് പരാതി നല്‍കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ