ചർച്ചയിൽ തീരുമാനമായില്ല, പ്രതിഷേധം ശക്തമാക്കാൻ ​ഗുസ്തി താരങ്ങൾ

രാത്രി പത്തരയ്ക്ക് തുടങ്ങിയ ചർച്ച അവസാനിച്ചത് പുലർച്ചെ രണ്ടരയോടെയാണ്.
പ്രതിഷേധം ശക്തമാക്കാൻ ​ഗുസ്തി താരങ്ങൾ/ എഎൻഐ
പ്രതിഷേധം ശക്തമാക്കാൻ ​ഗുസ്തി താരങ്ങൾ/ എഎൻഐ

ന്യൂഡൽഹി: ​കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി ​ഗുസ്തി താരങ്ങൾ രാത്രി വൈകി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. പരിശീലന ക്യാമ്പിൽ പെൺകുട്ടികളെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗിക ചൂഷണത്തിന് ഇരകളായിയെന്നാരോപിച്ച് ​ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് മന്ത്രിയെ കണ്ടത്. ഇന്നലെ രാത്രി പത്തരയ്ക്ക് തുടങ്ങിയ ചർച്ച അവസാനിച്ചത് പുലർച്ചെ രണ്ടരയോടെയാണ്. സർക്കാർക്കാർ തലത്തിൽ നടപടിയുണ്ടായില്ലെങ്കിൽ താരങ്ങൾ പൊലീസിനെ സമീപിച്ചേക്കുമെന്നാണ് സൂചന. ബ്രിജ് ഭൂഷണും പരിശീലകരും പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും. താരങ്ങളുടെ സ്വകാര്യ ജീവിത്തതിൽ പോലും ഫെഡറേഷൻ ഇടപെടുകയാണെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com